കണ്ണൂർ: യുഎഇയിലെ ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഇന്ന് കേരളത്തിൽ. ഇന്നു നടക്കുന്ന കണ്ണൂർ ബീച്ച് റണ്ണിൽ അദ്ദേഹം പങ്കെടുത്തു. ഇയർ ഓഫ് കമ്യൂണിറ്റി റൺ എന്ന പ്രത്യേക വിഭാഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. കണ്ണൂർ റണ്ണിന്റെ മെന്ററായ ഡോ. ഷംഷീർ വയലിലിന്റെ ക്ഷണ പ്രകാരമാണ് അദ്ദേഹം കണ്ണൂരിലേക്ക് വന്നത് . ‘ഐക്യവും ശാക്തീകരണവുമുള്ള സമൂഹത്തെ വളർത്തിയെടുക്കുക’ എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഈ വർഷം ആചരിക്കുന്ന ഇയർ ഓഫ് കമ്യൂണിറ്റിക്ക് ആദരമർപ്പിച്ചുള്ള പ്രത്യേക വിഭാഗത്തിലാണ് മന്ത്രി പങ്കെടുത്തത്.

ബീച്ച് റൺ പുലർച്ചെ 5നു പയ്യാമ്പലം ഡിടിപിസി പാർക്കിൽനിന്ന് ആരംഭിച്ചു. 7 മണിക്കാണ് ഇയർ ഓഫ് കമ്യൂണിറ്റി വിഭാഗത്തിന്റെ ഓട്ടം ആരംഭിച്ചത്. ബീച്ച് റണ്ണിൽ ഹാഫ് മാരത്തൺ അടക്കമുള്ള മറ്റു വിഭാഗങ്ങളുമുണ്ടായിരുന്നു.