വയനാട്: ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതർക്ക് പുനരധിവാസത്തിനായുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പുറത്തിറക്കിയത്. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതര്‍ ഇന്ന് ദുരന്തമേഖലയിൽ കുടിൽ കെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും ദുരന്തബാധിതർ പ്രതിഷേധിക്കുന്നത്. കൂടാതെ, നാളെ ജനകീയ ആക്ഷൻ കമ്മിറ്റി കളക്ടറേറ്റിന് മുൻപിൽ ഉപവാസ സമരവും സംഘടിപ്പിക്കുന്നുണ്ട്.