വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ദുരന്തബാധിതർ നടത്തതാണിരുന്ന കുടിൽക്കെട്ടി പ്രതിഷേധം തടഞ്ഞ് പൊലീസുകാർ. . ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്ന് പ്രതിഷേധിക്കാർ ഉറപ്പിച്ച് പറഞ്ഞു. എന്നാൽ ബെയ്‌ലി പാലം കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഒടുവിൽ, പ്രതിഷേധക്കാരും പൊലീസും തമ്മിൽ പ്രദേശത്ത് ഉന്തും തള്ളുമുണ്ടായി. തുടർന്ന്, പ്രതിഷേധം സംഘര്‍ഷത്തിൽ കലാശിച്ചു.

രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവസം വൈകുന്നതിലും പ്രതിഷേധിച്ചാണ് ദുരന്ത ഭൂമിയിൽ പ്രതിഷേധം നടത്താൻ ജനശബ്ദം ആക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.c രാവിലെ 9 മണി മുതൽ ചൂരൽ മലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. പുനരധിവാസം വൈകുന്നതിനൊപ്പം 5 സെൻറ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധമുണ്ട്.