ബ്രാംപ്ടണ്‍ : നഗരത്തിലെ ജുല്‍റിയില്‍ നടന്ന മോഷണശ്രമത്തെ തുടര്‍ന്ന പ്രതികളെ തിരഞ്ഞ് പീല്‍ റീജനല്‍ പൊലീസ്. കടയുടെ മുന്‍വശത്തേക്ക് വാഹനം ഇടിച്ചു കയറ്റി മോഷണം നടത്താനാണ് പ്രതികള്‍ പദ്ധതിയിട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹ്യൂറോണ്ടാരിയോ സ്ട്രീറ്റിലെ റേ ലോസണ്‍ ബൊളിവാര്‍ഡിലെ ജുല്‍റിയിലാണ് മോഷണ ശ്രമം നടന്നത്. ജുല്‍റി ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

പ്രതികള്‍ മറ്റൊരു കാറില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് വക്താവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. ജുല്‍റിയുടെ മുന്‍വശത്തെ ജനാലകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച വാഹനം അധികൃതര്‍ കണ്ടെത്തി. അഞ്ച് പേരാണ് മോഷണശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.