ഹാലിഫാക്‌സ്: പ്രവശ്യയിലെ എല്‍വര്‍ മത്സ്യബന്ധനത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ക്ക് രൂപം നല്‍കിയതായി നോവസ്‌കോഷ സര്‍ക്കാര്‍.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍സ് (ഡിഎഫ്ഒ)ആണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്.
കയറ്റുമതി വിതരണ ശൃംഖലയ്ക്കുള്ളിലെ എല്‍വര്‍ മത്സ്യബന്ധനം നടത്തുന്നവരെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് എല്‍വര്‍ ഫിഷിംഗ്, ലൈസന്‍സ് ഉടമകള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം ആവശ്യപ്പെടുന്നത്.ഈ നിയന്ത്രണങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമായിരിക്കും.

”ഈ വര്‍ഷം ചിട്ടയായതും സുസ്ഥിരവുമായ എല്‍വര്‍ മത്സ്യബന്ധനം നടത്തുമെന്ന വാഗ്ദാനമാണ് കാനഡ സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ വരും സീസണില്‍ അനുമതിയുള്ളവര്‍ക്ക് ലാഭകരമായ മത്സ്യബന്ധനത്തിനുള്ള വഴി തുറന്നുകൊടുക്കും. കൂടാതെ നിയമവിരുദ്ധമായി വിളവെടുപ്പ് നടത്തുന്നവരെ നിയന്ത്രിക്കാന്‍ ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക അധികാരംവും നല്‍കുമെന്ന് കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ് മന്ത്രി ഡയാന്‍ ലെബൂട്ടിലിയര്‍ പറഞ്ഞു.
2025ല്‍ അനുവദനീയമായ മൊത്തം മത്സ്യം 9,960 കിലോഗ്രാം ആയി സജ്ജീകരിച്ചിരിക്കുന്നു. ഉപജീവനത്തിനായി മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്നതിനുള്ള നീക്കത്തില്‍, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ TAC യുടെ 50% ഫസ്റ്റ് നേഷന്‍സിന് പുനര്‍വിതരണം ചെയ്തു. വരും ആഴ്ചകളില്‍ സീസണിന്റെ ഓപ്പണിംഗ് തീയതി അന്തിമമാക്കാന്‍ ലൈസന്‍സ് ഉള്ളവരുമായി ഡിഎഫ്ഒ കൂടിയാലോചിക്കുന്നു.
സൗത്ത് വെസ്റ്റ് ന്യൂ ബ്രണ്‍സ്വിക്ക്, അപ്പര്‍ ബേ ഓഫ് ഫണ്ടി, സൗത്ത് വെസ്റ്റ് നോവസ്‌കോഷ, നോവസ്‌കോഷയുടെ ഈസ്റ്റ് തീരം, കേപ് ബ്രെട്ടണ്‍ ദ്വീപിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് എല്‍വര്‍ മത്സ്യബന്ധനം പ്രധാനമായും നടക്കുന്നത്.

ഈല്‍ മത്സ്യങ്ങളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തെയാണ് എല്‍വറുകള്‍ എന്ന് വിളിക്കുന്നത്. സാധാരണയായി 1-3 വയസ്സിനിടയിലുള്ള മത്സ്യങ്ങളാണിവ. സമുദ്രത്തില്‍ ജനിക്കുകയും ശുദ്ധജലത്തിലേക്കോ തീരപ്രദേശങ്ങളിലേക്കോ കുടിയേറി വളര്‍ച്ച കൈവരിക്കുന്നതാണ് ഇവയുടെ ജീവിത ചക്രം. എല്‍വറുകളുടെ വാണിജ്യപരമായ അല്ലെങ്കില്‍ വിനോദപരമായ മത്സ്യബന്ധനത്തെയാണ് എല്‍വര്‍ഫിഷറി എന്ന് പറയുന്നത്.