ടൊറന്റോ: കഴിഞ്ഞ ദിവസം കീൽസ്‌ഡെയ്‌ലിൽ നടന്ന വെടിവെപ്പിൽ ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. കീൽ സ്ട്രീറ്റിലും റോജേഴ്‌സ് റോഡിലുമാണ് വെടിവെപ്പ് നടന്നത്.

പ്രദേശത്ത് നിന്നും വെടിയൊച്ച കേട്ടതായും ഒരാൾക്ക് പരിക്കേറ്റതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. അതേസമയം, പ്രദേശത്ത് നിന്നും വെടിവെപ്പ് നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സംശയാസ്പദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.