ടൊറൻ്റോ : നഗരത്തിൽ അടുത്ത രണ്ടു ദിവസം കനത്ത മഴ ഉണ്ടാകുമെന്ന് പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. കൂടാതെ, ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. അമേരിക്കയിൽ ഉയർന്ന താപനില അനുഭവപ്പെട്ടതോടെ തിങ്കളാഴ്ച്ച മുതൽ ഒൻ്റാരിയോയിൽ മഞ്ഞുരുകി തുടങ്ങിയിരുന്നു. മഞ്ഞുരുകുന്നതും കനത്ത മഴയും ഒരുമിച്ച് വരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ടൊറൻ്റോ കൂടാതെ, മിസ്സിസാഗ, ബ്രാംപ്ടൺ, ബർലിംഗ്ടൺ, ഓക്ക്‌വിൽ, ഹാൽട്ടൺ ഹിൽസ്, മിൽട്ടൺ, കിച്ചനർ എന്നിവിടങ്ങളിലും കാലാവസ്ഥ മുന്നറിയിപ്പ് ബാധകമാണ്.

ടൊറൻ്റോയിൽ ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെ നേരിയ മഴ പ്രതീക്ഷിക്കാം. എന്നാൽ, ബുധനാഴ്ച്ച രാവിലെ മുതൽ ആരംഭിക്കുന്ന മഴ ചിലപ്പോൾ രാത്രി വരെ നീണ്ട് നീക്കാനും സാധ്യതയുള്ളതായും മുന്നറിയിപ്പ് നൽകി. അതേസമയം, വ്യാഴാഴ്ച മഴക്കാറ്റ് നീങ്ങുമ്പോൾ താപനില കുറയുകയും ഒൻ്റാരിയോയുടെ ചിലഭാഗങ്ങളിൽ മഞ്ഞുവീഴ്ചയായി മാറുകയും ചെയ്യും