ഓട്ടവ : കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി ഈ ആഴ്ച അവസാനത്തോടെ സത്യപ്രതിജ്ഞ ചെയ്‌തേക്കും.അതിന് മുന്നോടിയായി ചില നിർണായക ചർച്ചകളിലും മീറ്റിംഗുകളിലും പങ്കെടുക്കും. തിങ്കളാഴ്ച ലിബറൽ കോക്കസിനെ അഭിസംബോധന കാർണി ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ കാനഡയുടെ യുഎസ് അംബാസഡർ കിർസ്റ്റൺ ഹിൽമാൻ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജെന്നി കരിഗ്നൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്നാൽ താൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി താരിഫ് സംബന്ധിച്ച് ഒരു ചർച്ചയിലും പങ്കെടുക്കില്ലെന്ന് മാർക്ക് കാർണി പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം.
