വത്തിക്കാൻ സിറ്റി : ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ 2 ദിവസങ്ങളിലും കാര്യമായ ബുദ്ധിമുട്ടുണ്ടായില്ലെന്നും എന്നാൽ കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും ഡോക്ടർമാർ നിർദേശിച്ചു. രോഗബാധയെ തുടർന്ന് കഴിഞ്ഞ മാസമാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നോമ്പുകാല ധ്യാനത്തിന്റെ രാവിലത്തെയും വൈകിട്ടത്തെയും പ്രസംഗങ്ങളിൽ ഓൺലൈനായി മുഴുവൻ സമയവും മാർപാപ്പ പങ്കെടുത്തിരുന്നു.
