കാല്‍ഗറി: മസാജ് സെന്‍ററിലെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ തെറാപ്പിസ്റ്റിനെതിരെ കേസ്. കാല്‍ഗറി നിവാസി ഡൊണാള്‍ഡ് പാട്രിക് ഹാരിസിനെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. കാന്യോണ്‍ മെഡോസ് ഡ്രൈവിനും ബോണവെഞ്ചര്‍ ഡ്രൈവ് എസ്ഇയ്ക്കും സമീപമുള്ള പാര്‍ക്ക്വ്യൂ മസാജ് ആന്‍ഡ് വെല്‍നസില്‍ മസാജിനെത്തിയ യുവതിയോടാണ് പ്രതി മോശമായി പെരുമാറിയത്.

ജനുവരിയില്‍ യുവതി മസാജിനായി പോയതായും അതിനിടയില്‍ സമ്മതമില്ലാതെ തെറാപ്പിസ്റ്റ് അവരെ ലൈംഗികമായി സ്പര്‍ശിച്ചു എന്നതാണ് പരാതി. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അന്വേഷണം ആരംഭിച്ചതായി കാല്‍ഗറി പൊലീസ് പറയുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ 403-266-1234 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലീസ് നിർദ്ദേശിച്ചു.