കെബെക്ക് സിറ്റി : പൊളിഞ്ഞു തുടങ്ങിയ കെബെക്കിലെ പഴയ ജയിലിന് ശാപമോക്ഷം. പഴയ ജയില്‍ മുഖം മിനുക്കി വീടുകളാക്കി വില്‍ക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് പ്രവിശ്യ സര്‍ക്കാര്‍. കെബെക്കിലെ ലാവലിലുള്ള പഴയ ജയിലാണ് മിതമായ നിരക്കില്‍ വാങ്ങാവുന്ന വീടുകളാക്കി മാറ്റുകയെന്ന് ഫെഡറല്‍ പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മന്ത്രി ജോയ-യെവ് ഡുക്ലോ സ്ഥിരീകരിച്ചു. സ്ഥലം പുനരുപയോഗം ചെയ്യുമെന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടിയാണിതെന്ന് ലാവല്‍ മേയര്‍ സ്റ്റെഫാന്‍ ബോയര്‍ പറഞ്ഞു.
2025 അവസാനത്തോടെ സെന്റ്-വിന്‍സെന്റ് പെനിറ്റന്‍ഷ്യറി ഹൗസിങ് പ്രോജക്റ്റിന്റെ വികസനത്തിനായി കാനഡ ലാന്‍ഡ്സ് കമ്പനിക്ക് കൈമാറും. മിച്ചഭൂമികളും ഉപയോഗശൂന്യമായതുമായ പൊതുസ്ഥലങ്ങളെ ഭവന പദ്ധതികളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ഫെഡറല്‍ പബ്ലിക് ലാന്‍ഡ്സ് ഫോര്‍ ഹോംസ് പ്ലാനിന്റെ ഭാഗമാണിത്.

1873ല്‍ നിര്‍മ്മിച്ച സെന്റ്-വിന്‍സെന്റ്-ഡി-പോള്‍ ജയില്‍ മുന്‍പ് സിസ്റ്റേഴ്‌സ് ഓഫ് പ്രൊവിഡന്‍സ് സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിന്റെ സ്ഥലമായിരുന്നു. 1861-ല്‍, സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി കാനഡ ഈസ്റ്റ് ഗവണ്‍മെന്റ് ഈ സ്ഥലം വാങ്ങിയിരുന്നു. പിന്നീട് 1872-ല്‍, ഫെഡറല്‍ ഗവണ്‍മെന്റ് കെബെക്ക് പ്രവിശ്യയില്‍ നിന്ന് ഇത് വാങ്ങി ഫെഡറല്‍ പെനിറ്റന്‍ഷ്യറിയായി ഉപയോഗിക്കുന്നതിനായി നവീകരിക്കുകയായിരുന്നു. 1873 മെയ് 19-ന് കിംഗ്സ്റ്റണ്‍ പെനിറ്റന്‍ഷ്യറിയില്‍ നിന്ന് സ്റ്റീംഷിപ്പ് വഴി സെന്റ്-വിന്‍സെന്റ്-ഡി-പോള്‍ പെനിറ്റന്‍ഷ്യറിയിലേക്ക് മാറ്റുകയായിരുന്നു.