ടൊറന്റോ : ആഴ്ചയുടെ തുടക്കത്തിൽ രണ്ടക്ക താപനില രേഖപ്പെടുത്തിയ ടൊറന്റോയിൽ താപനില കുറഞ്ഞതായി റിപ്പോർട്ട്. എന്നാൽ, വരും ദിവസങ്ങളിൽ താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകുന്നു. പ്രദേശത്ത് മഴയും ഉണ്ടായേക്കുമെന്നും ഈ ആഴ്ചയിലെ ശരാശരി ഉയർന്ന താപനില 4 ഡിഗ്രി സെൽഷ്യസാണെന്നും കാലാവസ്ഥ ഏജൻസി പ്രവചിക്കുന്നു.
ഇന്നത്തെ ഉയർന്ന താപനില 0 ഡിഗ്രി സെൽഷ്യസും വൈകുന്നേരത്തെ ഏറ്റവും കുറഞ്ഞ താപനില -2 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വ്യാഴാഴ്ച വീണ്ടും തെളിഞ്ഞ കാലാവസ്ഥയോടൊപ്പം 7 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തും. വെള്ളിയാഴ്ച സൂര്യനും മേഘവും ഇടകലർന്ന കാലാവസ്ഥയായിരിക്കും. 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. വാരാന്ത്യത്തിലെ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ ഉയരും . അതേസമയം, ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എൻവയൺമെന്റ് കാനഡ പറയുന്നു.

ഞായറാഴ്ച പരമാവധി താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഇടയ്ക്കിടെ മഴയും ഉണ്ടാകാം. തിങ്കളാഴ്ച പ്രദേശത്ത് മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ച താപനില കുറഞ്ഞ് 5 ഡിഗ്രി സെൽഷ്യസിലെത്തുമെന്നും ഏജൻസി അറിയിച്ചു.