വൻകൂവർ : പിതാവ് തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന രണ്ട് വയസ്സുള്ള കുട്ടിയെ കണ്ടെത്തിയതായി അറിയിച്ച് ആംബർ അലർട്ട് റദ്ദാക്കി വൻകൂവർ പൊലീസ്. കുട്ടി സുരക്ഷിതനാണെന്ന് സ്ഥിരീകരിച്ചതിനാലാണ് ഉച്ചയോടെ ആംബർ അലർട്ട് റദ്ദാക്കിയത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് ഒന്നര മണിക്കൂറിനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.