ഓട്ടവ: സിറിയക്ക് മേലുളള ഉപരോധങ്ങള്‍ ലഘൂകരിക്കാന്‍ കാനഡ. ഓട്ടവ 59 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് സിറിയ പോലുള്ള ചില ബാങ്കുകള്‍ വഴി ഫണ്ട് ഫണ്ട് അയയ്ക്കുമെന്നും മെലാനി ജോളി പറഞ്ഞു.
അതേസമയം ലെബനനിലെ കാനഡയുടെ അംബാസഡര്‍ സ്റ്റെഫാനി മക്ക്‌കോളമിനെ സിറിയയിലെ നോണ്‍-റസിഡന്റ് അംബാസിഡറായി നിയമിക്കാനും നിര്‍ദേശം നല്‍കി. സിറിയന്‍ ജനതക്ക് ആവശ്യമായ മാനുഷ്യ സഹായം നല്‍കുന്നതിനും സിറിയയുടെ വേഗത്തിലുള്ള വീണ്ടെടുക്കലിന് വേണ്ട സഹായം നല്‍ക്കുന്നതിനും കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് സിറിയ്ക്ക് മേല്‍ കാനഡ ഉപരോധം ഏര്‍പ്പെടുത്തിയത്.
അസദ് ഭരണകൂടവുമായി ബന്ധമുളളവര്‍ കാനഡ സന്ദര്‍ശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയും സിറിയ സര്‍ക്കാരുമായി ബന്ധമുളള സ്ഥാപനങ്ങളുടെ ആസ്തി മരവിപ്പിച്ചത് ഉള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിച്ചിരുന്നത്.