എഡ്മിന്‍റൻ : ആൽബർട്ടയിൽ കനത്ത മഞ്ഞുവീഴ്ച പ്രവചിച്ച് എൻവയൺമെൻ്റ് കാനഡ. എഡ്മിന്‍റനിൽ ഈ ഈ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാകും അനുഭവപ്പെടുക. 10 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെ ബാധിക്കുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. ഈ ശൈത്യകാലത്ത് പ്രവിശ്യയിൽ വലിയ മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ലെങ്കിലും ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച കനത്ത മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇത് മാർച്ച് മാസത്തിൽ കുറഞ്ഞ മഞ്ഞിന്റെ അളവ് നികത്താൻ സഹായിക്കും.