വാഷിങ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിയുടെ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടി നല്‍കുമെന്ന് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്.യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള രാജ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വൈനുകള്‍ക്കും മറ്റ് മദ്യ ഉല്‍പ്പന്നങ്ങള്‍ക്കും 200 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

സ്റ്റീലിനും അലുമിനിയത്തിനും മേലുള്ള യുഎസ് താരിഫുകള്‍ക്ക് മറുപടിയായി നടന്നുകൊണ്ടിരിക്കുന്ന ആഗോള വ്യാപാര യുദ്ധം രൂക്ഷമാക്കിക്കൊണ്ട്, അടുത്ത മാസം മുതല്‍ ഏകദേശം 2800 കോടി ഡോളര്‍ വിലമതിക്കുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് എതിര്‍-താരിഫ് ചുമത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ബുധനാഴ്ച വെളിപ്പെടുത്തിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്ഥാവന.
അതേസമയം ലോകത്തിലെ ഏറ്റവും ശത്രുതാപരമായതും ദുരുപയോഗം ചെയ്യുന്നതുമായ നികുതി, താരിഫ് അധികാരികളില്‍ ഒന്ന്’ എന്ന് വിളിച്ചുകൊണ്ടുള്ള ട്രംപിന്റെ ദ് ട്രൂത്തിലെ പോസ്റ്റ് സാഹചര്യം കൂടുതല്‍ വഷളാക്കി
വിസ്‌കിക്ക് 50% തീരുവ ചുമത്തിയതിന് യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച ട്രംപ്, താരിഫ് ഉടനടി പിന്‍വലിച്ചില്ലെങ്കില്‍, ഫ്രാന്‍സില്‍ നിന്നും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ വൈനുകള്‍ക്കും ഷാംപെയ്നുകള്‍ക്കും മദ്യ ഉല്‍പ്പന്നങ്ങള്‍ക്കും ് 200% തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. ഈ നീക്കം യുഎസിലെ വൈന്‍, ഷാംപെയ്ന്‍ ബിസിനസുകള്‍ക്ക് ഗുണം ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

എന്നാല്‍ ഏപ്രില്‍ 1 ന് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവച്ച തീരുമാനം പിന്‍വലിക്കുമെന്നും ഏപ്രില്‍ 13 ഓടെ താരിഫ് പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു, യൂറോപ്യന്‍ സ്പിരിറ്റ് നിര്‍മ്മാതാക്കളുടെ ഓഹരികളും ഇടിഞ്ഞു.