മിസ്സിസാഗ: നഗരത്തിൽ മയക്കുമരുന്നു കടത്തലുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ ദമ്പതികൾ അറസ്റ്റിൽ. ഇരുപത്തിയേഴ് വയസുള്ള സർബിന്ദർ കൗർ, ഇരുപത്തിയഞ്ച് വയസുള്ള മന്തൻ ശർമ്മ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംശയാസ്പദമായ വിവരത്തെത്തുടർന്ന് ഫെബ്രുവരി 14 ന് എയർപോർട്ട് റോഡിലെ സ്റ്റീൽസ് അവന്യൂ ഈസ്റ്റിലെ ഇരുവരുടെയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.ഈ സമയത്തെ ഒരു കുട്ടിയെ കണ്ടെത്തിയതായും സുരക്ഷിതമായി മാറ്റി പാർപ്പിച്ചതായും പൊലീസ് പറഞ്ഞു.

റെയ്‌ഡിൽ ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, ഇരുനൂറുലധികം ഓപിയേറ്റ് ഗുളികകൾ തുടങ്ങീ നിരവധി മയക്കുമരുന്നുകളും 46,000 ഡോളറും പൊലീസ് കണ്ടെത്തി. മയക്കുമരുന്ന് കടത്ത്, കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയത്.