ടൊറൻ്റോ : ഒൻ്റാരിയോയിൽ വാക്സിൻ സ്വീകരിക്കാത്ത ജനങ്ങൾക്കിടയിൽ അഞ്ചാംപനി വർധിക്കുന്നതായി റിപ്പോർട്ട്. 2024 ഒക്ടോബർ 28 മുതൽ ഇതുവരെ 372 കേസുകളാണ് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 27 ലെ ഏജൻസിയുടെ അവസാന റിപ്പോർട്ടിനെ അപേക്ഷിച്ച് 195 കേസുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. വൈറസ് വ്യാപനത്തെത്തുടർന്ന് തീവ്രപരിചരണം ആവശ്യമുള്ള ഒരു കുട്ടിയുൾപ്പെടെ 31 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാക്സിനേഷൻ എടുക്കാത്ത ആളുകൾക്കിടയിൽ ഉണ്ടായ തുടർച്ചയായ എക്സ്പോഷർ മൂലമാണ് ഇത് സംഭവിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ അഞ്ചാംപനി ബാധയാണ് ഒൻ്റാരിയോ ഇപ്പോൾ നേരിടുന്നത്. 2013-നും 2023-നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ നാലിരട്ടിയാണ് പ്രവിശ്യയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം.