കാല്‍ഗറി: വസന്തകാലം അടുക്കുമ്പോള്‍, കാല്‍ഗറിയില്‍ കൂടുതല്‍ ബോബ് കാറ്റുകളെ കാണാന്‍ കഴിയുമെന്നും അവ നിരുപദ്രവകാരികളാണെന്നും വന്യജീവി സാങ്കേതിക വിദഗ്ധനായ ഹാരി ഐം പറഞ്ഞു.

ബോബ് കാറ്റുകള്‍ വസന്തകാലാത്താണ് സാധാരണയായി കാണാപ്പെടാറുള്ളത്. പാര്‍ക്കുകളിലും തുറന്ന പച്ചപ്പ് നിറഞ്ഞ ഇടങ്ങളിലുമാണ് ഇവയെ ധാരാളമായി കാണുകയെന്നും അദ്ദേഹം പറയുന്നു. ചെറിയ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുമെങ്കിലും മനുഷ്യരെ ഉപദ്രവിക്കില്ല.വളര്‍ത്തുമൃഗങ്ങളെ പ്രത്യേകിച്ച് ചെറിയ നായ്ക്കളെ വീടിനുള്ളില്‍ സൂക്ഷിക്കാനും അവയെ പുറത്തു വിടുമ്പോള്‍ ജാഗ്രത പാലിക്കാനും ഐം നിര്‍ദ്ദേശം നല്‍കി. പെണ്‍ ബോബ്കാറ്റുകള്‍ കൂടുതല്‍ പ്രദേശിക സ്വഭാവമുള്ളവരാകാനും സാധ്യതയുണ്ട്.
വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാതിരിക്കാന്‍ വീടു പരിസരവും വ്യത്തിയായി സൂക്ഷിക്കണമെന്നും കാട് മൂടി കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടി ഒതുക്കണമെന്നും ഐം നിര്‍ദ്ദേശിച്ചു.