ടൊറന്റോ: അലുമിനിയം ഉല്‍പ്പന്നങ്ങളുടെ പുതിയ താരിഫ് നിലവില്‍ വന്നതോടെ ടിന്‍ ബിയറുകളുടെ വില വര്‍ധിക്കാന്‍ സാധ്യത.രാജ്യത്ത് നിരവധി ബ്രൂവറികള്‍ അമേരിക്കയില്‍ നിന്നാണ് ബിയര്‍ നിറക്കുന്നതിനാവശ്യമായ ക്യാനുകള്‍ വാങ്ങുന്നത്. അലുമിനിയത്തിന് ഏര്‍പ്പെടുത്തിയ താരിഫ് ടിന്‍ബിയര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹെന്‍ഡേഴ്‌സണ്‍ ബ്രൂയിംഗ് കമ്പനി പ്രസിഡന്റും ജനറല്‍ മാനേജരുമായ സ്റ്റീവ് ഹിമല്‍ പറഞ്ഞു.താരിഫുകള്‍ ഉയര്‍ത്തുന്നതു മൂലം ബിയറിന്റെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അധിക ചെലവ് ഉപഭോക്താക്കള്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തിയതിന് പ്രതികാരതാരിഫായി ഫെഡറല്‍ ഗവണ്‍മെന്റ് ഏകദേശം 3000കോടി ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏകദേശം 300കോടി ഡോളറിന്റെ അലുമിനിയം ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടും.
അതേസമയം താരിഫ് നടപടിയിലൂടെ ഉടന്‍ ബിയറിന്റെ വിലയില്‍ ബാധിക്കില്ലെന്ന് സ്റ്റീവ് ഹിമല്‍ വ്യക്തമാക്കി. കാരണം നിലവില്‍ വാങ്ങിവച്ചിരിക്കുന്ന ക്യാനുകള്‍ ഉപയോഗിച്ച് ഉല്‍പാദനം നടത്തുന്ന ബിയറുകള്‍ നിലവിലെ വിലയില്‍ വിപണിയിലിറക്കാന്‍ സാധിക്കും.
എന്നാല്‍, പ്രാദേശിക ബ്രൂവറിയില്‍ നിന്ന് നേരിട്ട് ക്രാഫ്റ്റ് ബിയര്‍ വാങ്ങുന്ന ഒന്റാരിയോനിവാസികള്‍ക്ക് വില ഉയരുന്നത് ‘ഉടന്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു