ഹാലിഫാക്സ്: കെയ്പ് ബ്രെറ്റണിലെ വാഗ്മാറ്റ്കൂക്കിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം ഹ്യൂംസ് റിയർ റോഡിലെ വീട്ടിൽ ആയുധധാരിയായ ഒരാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ആർസിഎംപി എത്തുകയായിരുന്നു.

പ്രദേശവാസികളോട് വീട്ടിൽ തന്നെ തുടരാൻ ആർസിഎംപി അടിയന്തര മുന്നറിയിപ്പ് നൽകി. അന്വേഷണത്തെത്തുടർന്ന് റോഡുകൾ അടച്ചിട്ടിരുന്നു. രാത്രി 8 മണിയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.