ടൊറന്റോ: നഗരത്തിലെ പാർക്കിൽ വളർത്തുനായ കുട്ടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് യുവതി. 2024 മാർച്ച് 23 ന് രാവിലെ ലിറ്റിൽ നോർവേ പാർക്കിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒമ്പത് വയസ്സുകാരനായ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.

അച്ഛനോടൊപ്പം പാർക്കിലേക്ക് വന്ന കുട്ടിയെ 38 വയസ്സുള്ള പാട്രിക്ജ സിയാരെക് എന്ന യുവതിയുടെ നായ കടിക്കുകയായിരുന്നു. തുറന്നുകിടന്ന ഗേറ്റിലൂടെ നായ കുട്ടിയുടെ അടുത്തേക്ക് ഓടുകയും കടിച്ചു നിലത്തേക്ക് വലിക്കുകയും ചെയ്തു. അശ്രദ്ധ, ഉപദ്രവം, നായ ആക്രമണം തടയാതിരിക്കൽ എന്നീ കുറ്റങ്ങളും, മറ്റ് സമാനമായ കുറ്റങ്ങളുമാണ് പാട്രിക്ജക്കെതിരെ ചുമത്തിയിരിക്കുന്നത്.