ഓട്ടവ : കാനഡ-യുഎസ് ബന്ധം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് സർക്കാർ ആരംഭിക്കുന്നതെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. തീർച്ചയായും, പ്രധാന പ്രശ്നങ്ങളിലൊന്ന് അമേരിക്കയുമായുള്ള പ്രതിസന്ധിയും വ്യാപാരയുദ്ധവുമാണെന്ന് കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

തന്‍റെ സർക്കാർ സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിലും ജീവിതച്ചെലവ് കുറയ്ക്കുന്നതിലും ദേശീയ സുരക്ഷ വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി എന്ന നിലയിലുള്ള ആദ്യ പത്രസമ്മേളനത്തിൽ മാർക്ക് കാർണി പറഞ്ഞു. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പാരീസ് സന്ദർശിക്കാൻ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും വ്യാപാരത്തെയും സുരക്ഷയെയും കുറിച്ച് സംസാരിക്കാൻ ലണ്ടനിലേക്കും പോകുമെന്നും കാർണി പറഞ്ഞു. അതേസമയം ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഉടൻ വാഷിംഗ്ടൺ സന്ദർശിക്കാൻ പദ്ധതിയില്ലെന്നും എന്നാൽ അദ്ദേഹവുമായി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മാർക്ക് കാർണി വ്യക്തമാക്കി.