കിച്ചനർ : ബ്രിഡ്ജ്പോർട്ട് പരിസരത്ത് നടത്തിയ വാഹന പരിശോധനയിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടി. ബുധനാഴ്ച രാവിലെ എട്ടരയോടെ നോർബർട്ട് പ്ലേസ് ആൻഡ് നെൽസൺ അവന്യൂവിൽ സംശയാസ്പദമായ പ്രവർത്തനം നടക്കുന്നതായി വാട്ടർലൂ റീജനൽ പൊലീസിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ഫെന്റനൈൽ ഉൾപ്പെടെ മയക്കുമരുന്നും നിരോധിത ഗുളികകളുമായി രണ്ടു പേരെ പിടികൂടി. സംഭവത്തിൽ കിച്ചനർ സ്വദേശികളായ യുവാക്കളെ അറസ്റ്റ് ചെയ്‌തു.
