ഹാലിഫാക്സ് : നഗരത്തിലെ വീടുകളുടെ അറ്റകുറ്റപ്പണികൾക്കും പുതുക്കിപ്പണിയാനുമായി ഒരു കോടി 11 ലക്ഷം ഡോളറിലധിവും പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. ഹാലിഫാക്സിലെ ഏകദേശം 500 വീടുകൾ നന്നാക്കാനും പുതുക്കിപ്പണിയാനും ഇത് സഹായകമാകും. വീടുകളുടെ ഊർജ്ജ കാര്യക്ഷമതയും ദീർഘായുസ്സും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ വീടെന്ന സ്വപ്നം കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായകമാകും.

കാനഡ ഗ്രീനർ അഫോർഡബിൾ ഹൗസിങ് പ്രോഗ്രാമിന്‍റെയും അഫോർഡബിൾ ഹൗസിങ് ഫണ്ടിന്‍റെയും ഭാഗമായാണ് ഈ ധനസഹായം. ഹാലിഫാക്സിൽ അടുത്തിടെ പ്രഖ്യാപിച്ചതുപോലുള്ള ഭവന പദ്ധതികളിൽ നിക്ഷേപം തുടരുമെന്നും ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യവ്യാപകമായി സഹകരിക്കുമെന്നും ഭവന മന്ത്രി നഥാനിയേൽ എർസ്‌കൈൻ സ്മിത്ത് പറഞ്ഞു.