ഓസ്റ്റിൻ, ടെക്സസ്: നോർത്തേൺ ഓസ്റ്റിനിലെ ഇന്റർസ്റ്റേറ്റ് 35-ൽ സെമി ട്രക്കുകൾ ഉൾപ്പെടെ 17 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. അപകടത്തിൽ മരിച്ച അഞ്ച് പേരിൽ മൂന്ന് മുതിർന്നവരും ഒരു കുട്ടിയും ഒരു ശിശുവും ഉൾപ്പെട്ടതായി ഓസ്റ്റിൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 11:20 ഓടെയാണ് അപകടം നടന്നത്.

വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കുകയും ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിപ്പിച്ചതായും ഓസ്റ്റിൻ ഫയർ ഡിപ്പാർട്ട്‌മെൻ്റ് (എഎഫ്‌ഡി) അറിയിച്ചു. അതേസമയം, സെമി ട്രക്കിൽ നിന്ന് ഇന്ധനം ചോർന്നതായി റിപ്പോർട്ടുണ്ടെങ്കിലും പിന്നീട് അത് നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ 37 വയസ്സുള്ള സോളോമുൻ വെൽഡെകീൽ അരയയെ അറസ്റ്റ് ചെയ്‌തതായി ഓസ്റ്റിൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ അറിയിച്ചു.