ടൊറൻ്റോ : ദുർഹം സ്കുഗോഗിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്കുഗോഗ് ലൈൻ 14-ന് സമീപമുള്ള ലേക്ക് റിഡ്ജിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.

ലേക്ക് റിഡ്ജിൽ നിന്ന് സൗത്തിലേക്ക് പോകുകയായിരുന്ന ഹ്യുണ്ടായ് വെന്യു കാർ എതിർ ദിശയിൽ എത്തിയ ഹ്യുണ്ടായ് എലാൻട്രയിൽ ഇടിക്കുകയിരുന്നെന്ന് ദുർഹം പൊലീസ് അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എലാൻട്രയിലെ യാത്രക്കാരിയായ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെ ഗുരുതര പരുക്കുകളോടെ ടൊറൻ്റോ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. അന്വേഷണം തുടരുന്നു.