കീവ്: യുഎസ് നിർദേശിച്ച 30 ദിവസത്തെ വെടിനിർത്തൽനിർദേശത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അട്ടിമറിക്കുന്നതായി വൊളോഡിമിർ സെലെൻസ്‌കി. പുട്ടിൻ മുന്നോട്ടുവെച്ച ഉപാധികൾ വെടിനിർത്തൽചർച്ചകളുടെ പുരോഗതിയെ മന്ദീഭവിപ്പിക്കുന്നതാണെന്ന് സെലെൻസ്‌കി പറഞ്ഞു.

“കര, വ്യോമ, കടൽ മാർഗമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള യുഎസിന്റെ നിർദേശം ഉപാധികളൊന്നും കൂടാതെ യുക്രെയ്ൻ അംഗീകരിച്ചു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നത് ഒഴിവാക്കാൻ റഷ്യ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. യുദ്ധം തുടരാനുള്ള തന്റെ ആഗ്രഹം തുറന്നുസമ്മതിക്കാൻ മടിക്കുന്ന പുട്ടിൻ വെടിനിർത്തൽചർച്ചകളെ സങ്കീർണമാക്കാനാണ് പുതിയ യുദ്ധതന്ത്രം പയറ്റുന്നത്” സെലെൻസ്‌കി ആരോപിച്ചു.