വിനിപെഗ്: നഗരത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ബുധനാഴ്ച വാഴ്സിറ്റി വ്യൂ പരിസരത്ത് നടത്തിയ റെയ്‌ഡിൽ ഹെൻഡൺ അവന്യൂവിലെ അപ്പാർട്ട്മെന്റിൽ 46 ഗ്രാം കൊക്കെയ്നുമായി യുവാവിനെ വിനിപെഗ് പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്യൂട്ടിൽ 207 ഗ്രാം കൊക്കെയ്നും മയക്കുമരുന്ന് പാക്കേജിങും സ്കെയിലുകളും കണ്ടെടുത്തു.

അതേസമയം പിടിച്ചെടുത്ത 253 ഗ്രാം കൊക്കെയ്‌നിന് ഏകദേശം 25,300 ഡോളർ വിലവരുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു.