വാഷിങ്ടൻ: മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് 33 പേർ മരിച്ചതായി റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവത്തെത്തുടർന്ന് നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നത് ഉൾപ്പടെയുള്ള ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടം സംഭവിച്ചു. ചുഴലിക്കാറ്റ് വീശിയടിച്ച അർക്കൻസാസ്, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.