മൺട്രിയോൾ: പ്രൊജറ്റ് മൺട്രിയോളിന്റെ പുതിയ ലീഡറായി ലൂക്ക് റബൂയിൻ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിൽ പാർട്ടി അംഗങ്ങൾ പ്ലാറ്റോ-മോണ്ട്-റോയൽ ബറോ മേയറായ റബൂയിനെ തിരഞ്ഞെടുക്കുകയായിരുന്നു. വലേരി പ്ലാന്റെയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് 59.2 ശതമാനം പിന്തുണ ലഭിച്ചു.

ആറ് ആഴ്ച നീണ്ടുനിന്ന നേതൃത്വ മത്സരത്തിൽ സിറ്റി കൗൺസിലർമാരായ എറിക്ക അൽനിയസ്, ഗ്രാസിയ കസോക്കി കറ്റാഹ്വ, ലോറൻസ് ലാവിഗ്നെ ലാലോണ്ടെ, പാർട്ടി പ്രസിഡന്റ് ഗ്വെഡ്വിഗ് ബെർണിയർ എന്നിവർ മത്സരരംഗത്തുണ്ടായിരുന്നു.
2016 മുതൽ പ്രൊജറ്റ് മൺട്രിയോൾ ലീഡറായ പ്ലാന്റെ, 2017 ലും 2021 ലും മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അടുത്ത തവണ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നവംബർ 2 ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് വരെ വലേരി പ്ലാന്റെ മേയറായി തുടരും.