മിസ്സിസാഗ: നഗരത്തിലെ കായിക വേദികളിൽ നിന്നും മറ്റ് നിരവധി സ്ഥലങ്ങളിൽ നിന്നും അമേരിക്കൻ പതാകകൾ നീക്കം ചെയ്യാനൊരുങ്ങി അധികൃതർ. യുഎസ് നടപ്പിലാക്കിയ താരിഫുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. മേയർ കരോലിൻ പാരിഷ് ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പലരുടെയും അഭ്യർത്ഥന മാനിച്ച്, പോർട്ട് ക്രെഡിറ്റിലെ സ്നഗ് ഹാർബറിലെ പിയർ ഉൾപ്പെടെ, ഒൻ്റാരിയോ തടാകക്കരയിലെ കായിക വേദികളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എല്ലാ അമേരിക്കൻ പതാകകളും നീക്കം ചെയ്യാൻ തുടങ്ങിയാതായി പാരിഷ് പറഞ്ഞു.വലിയ കനേഡിയൻ പതാകകൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും, സിറ്റി ഹാളിലെ എല്ലാ തൂണുകളിലും അവ സ്ഥാപിക്കും പാരിഷ് അറിയിച്ചു. ട്രംപിന്റെ താരിഫ് ഭീഷണികൾക്ക് മറുപടിയായി മിസ്സിസാഗ സ്വീകരിച്ച ഏറ്റവും പുതിയ നീക്കമാണിതെന്നും അവർ പറഞ്ഞു.