ഫ്രെഡറിക്ടൺ : ന്യൂ ബ്രൺസ്‌വിക്കിൽ ബജറ്റ് അവതരണം ഇന്ന് നടക്കും. ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ലിബറൽ പാർട്ടി അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തിനിടയിലാണ് ബജറ്റ് അവതരിപ്പിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതായി പ്രീമിയർ സൂസൻ ഹോൾട്ട് പറഞ്ഞു. എല്ലാ വർഷവും ന്യൂ ബ്രൺസ്‌വിക്ക് ഏകദേശം 1200 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങങ്ങൾ യു എസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. താരിഫ് ഭീഷണി വ്യാപാര ബന്ധത്തെ മാറ്റിമറിച്ചുവെന്നും ജിഡിപി വളർച്ചയെ ദോഷകരമായി ബാധിച്ചേക്കുമെന്നും ഹോൾട്ട് കൂട്ടിച്ചേർത്തു. പ്രവിശ്യയിൽ ആരോഗ്യ സംരക്ഷണ ധനസഹായം വർധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാക്കുമെന്ന് ഹോൾട്ട് വ്യക്തമാക്കി.
