എമ്പുരാൻ റിലീസിന് മുൻപ് സൂപ്പർസ്റ്റാർ രജനീകാന്തിനെ കണ്ട് സംവിധായകൻ പൃഥ്വിരാജ്. ‘എമ്പുരാന്‍റെ ട്രൈലർ കണ്ട ആദ്യ വ്യക്തി’എന്ന കുറിപ്പോടെയാണ് താരം സമൂഹമാധ്യമങ്ങളില്‍ രജനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ട്രൈലർ കണ്ടതിന് ശേഷം താങ്കള്‍ പറഞ്ഞത് ജീവിതത്തില്‍ മറക്കില്ലെന്നും പൃഥ്വി കുറിച്ചു. ഈ മാസം 27ന് എമ്പുരാൻ റിലീസ് ചെയ്യാനിരിക്കെയായിരുന്നു കൂടിക്കാഴ്ച.
