കാൽഗറി: സൗത്ത് ഈസ്റ്റ് കാൽഗറിയിലെ ബഹുനില കോണ്ടോ കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് കോപ്പർസ്റ്റോൺ പാർക്കിലുള്ള കോണ്ടോ കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ തീപിടിത്തമുണ്ടായത്.

നാല് നിലകളിലുള്ള കെട്ടിടത്തിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിലകളിലെ ബാൽക്കണിയിലാണ് തീപടർന്നതെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. കെട്ടിടത്തിന്‍റെ പുറംഭാഗത്താണ് തീ കൂടുതലും പടർന്നതെന്നും ഉള്ളിൽ നേരിയ പുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് അഗ്നിശമന സേനാംഗങ്ങൾ പറയുന്നു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. അന്വേഷണം തുടരുന്നു.