Monday, November 10, 2025

സന്ദർശക വീസയിൽ ജോലി അനുവദിക്കില്ല; കടുത്ത നടപടികളുമായി യുഎഇ

അബുദാബി: യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ വരുന്നവർക്ക് ജോലി നൽകിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. താൽക്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വർക്ക് പെർമിറ്റില്ലാത്തവർക്ക് ജോലി നല്കാൻ പാടില്ല. വീട്ടജോലിക്കാർക്കും ഈ നിയമം ബാധകമാണ്.

ഈ നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. സന്ദർശക വീസ ഉൾപ്പെടെ വ്യത്യസ്ത വീസയിലുള്ളവരെ ജോലിക്ക് എടുക്കാൻ തീരുമാനിച്ചാലും വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

വർക്ക് പെർമിറ്റിന് അപേക്ഷ നൽകി എന്നത് നടപടിക്രമം മാത്രമാണെന്നും മന്ത്രാലയം അംഗീകരിച്ച് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മാത്രമേ ജോലി ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിക്കൂ എന്നും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!