വിനിപെഗ് : നിയമവിരുദ്ധ മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട് മധ്യവയസ്കനെ അറസ്റ്റിൽ. വിനിപെഗിൽ നിന്നുള്ള ബുക്കാനൻ ആന്റണി ഇയോൾഫ്‌സൺ (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിനിപെഗ് പൊലീസ് സെൻട്രൽ ഡിസ്ട്രിക്റ്റിന്റെയും ടാക്റ്റിക്കൽ സപ്പോർട്ട് ടീമിന്റെയും സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് നഗരത്തിലെ ഒരു ഹോട്ടലിന് പുറത്ത് വെച്ച് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കലിൽ ഒരു തോക്കും ഏകദേശം 23,000 ഡോളർ വിലമതിക്കുന്ന നിയമവിരുദ്ധ മയക്കുമരുന്നും ഉണ്ടായിരുന്നു.

WPS തോക്കും മയക്കുമരുന്ന് കടത്തും സംബന്ധിച്ച അന്വേഷണം നടത്തുന്നതിനിടെയാണ് ബുക്കാനനെ കസ്റ്റഡിയിലെടുത്തത്. 22 കാലിബർ നിറച്ച തോക്ക്, ഏകദേശം 300 ഗ്രാം ഫെന്റനൈൽ, 100 ഗ്രാമിൽ കൂടുതൽ കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ഇയാളുടെ കൈവശം 1700 ഡോളറിലധികം പണവും ഉണ്ടായിരുന്നു.