വാഷിംഗ്ടൺ: യുഎസിൽ സ്‌കോളർഷിപ്പുകൾ മരവിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സ്‌കോളർഷിപ്പുകൾക്കുള്ള ധനസഹായം ആണ് ട്രംപ് മരവിപ്പിക്കാനൊരുങ്ങുന്നത്. അതിനാൽ, ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്. ഈ തീരുമാനം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. കൂടാതെ, വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ഈ തീരുമാനം വിദ്യാർത്ഥികളെ തള്ളിവിടുകയാണ്. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകൾക്കുള്ള സാമ്പത്തിക സഹായം പുനർനിർണയിക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് നടപടി.

ഓരോ ദിവസത്തെ ചിലവിനായി യുഎസിൽ വിദ്യാർത്ഥികൾ സ്റ്റൈപ്പൻഡിനെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, സ്‌കോളർഷിപ്പുകൾ ഇല്ലാതാകുന്നതോടെ ചിലവുകൾ സ്വയം വഹിക്കേണ്ടിവരും. സാധാരണക്കാരെ സംബന്ധിച്ച് ഈ സ്കോളർഷിപ്പുകൾ മാത്രമാണ് ഏക മാർഗ്ഗം.