ടൊറന്റോ : മാർക്കമിൽ നിർമ്മാണത്തിലിരിക്കുന്ന ടൗൺഹൗസുകൾ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ സ്റ്റീൽസ് അവന്യൂ ഈസ്റ്റിൽ ഓൾഡ് കെന്നഡി റോഡിന് സമീപമുള്ള ടൗൺഹൗസിലാണ് തീപിടുത്തമുണ്ടായത്,
ഒരു നിര ടൗൺ ഹൗസുകളിലാണ് തീപിടുത്തമുണ്ടായത് ഇതിൽ ഒരു ബ്ലോക്ക് പൂർണ്ണമായും കത്തി നശിച്ചു.തീപിടിത്തമുണ്ടായ സമയത്ത് കെട്ടിടങ്ങൾക്കുള്ളിലോ പരിസരത്തോ ആരും ഉണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

തീ പൂർണമായും അണച്ചതായി അഗ്നിശമനസേന അറിയിച്ചു. തീപിടുത്തത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം താൽകാലികമായി വിച്ഛേദിച്ചിരുന്നു. ഇത് തൊള്ളായിരത്തിലധികം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയുമാണ് ബാധിച്ചത്. പ്രദേശത്ത് നിലവിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.അതേസമയം തീപിടുത്തത്തിന്റെ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്റ്റീൽസിനും ഡെനിസൺ സ്ട്രീറ്റിനും ഇടയിലുള്ള ഓൾഡ് കെന്നഡി റോഡ് പൊലീസ് അടച്ചു.