യുവാക്കളുടെ ഇഷ്ടതാരമായ നെസ്‌ലെന്റെ വേറിട്ട കഥാപാത്രവുമായി ഹിറ്റ്മേക്കർ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന “ആലപ്പുഴ ജിംഗാനയുടെ” ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ബോക്സിങിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ബോക്സിങ് പശ്ചാത്തലമാണെങ്കിലും നിറയെ ഹ്യുമർ ഉണ്ടെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. തല്ലുമാല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ഒരുപാട് പ്രതീക്ഷയിലാണ് ആരാധകർ.

പ്ലാൻ ബി മോഷൻ പിക്ചേർസ്, റീലിസ്‌റ്റിക് സ്‌റ്റുഡിയോ എന്നിവരുടെ ബാനറിൽ ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിറ്റ് സോങ് മേക്കർ വിഷ്ണു വിജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ പ്രധാന കഥാപാത്രമായി നെസ്‌ലെൻ എത്തുമ്പോൾ ഗണപതി, ലുക്മാൻ അവറാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.