ഹാലിഫാക്സ് : ഫെഡറൽ തിരഞ്ഞെടുപ്പിൽ ഫെഡറൽ പാർട്ടി നേതാക്കൾക്ക് വേണ്ടി പ്രചാരണം നടത്തില്ലെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. പ്രചാരണം ആരംഭിച്ചതോടെ പ്രവിശ്യയുടെ മുൻഗണനകൾ വിശദീകരിച്ച് ഫെഡറൽ നേതാക്കൾക്ക് കത്ത് എഴുതിയതായി ഹ്യൂസ്റ്റൺ പറയുന്നു.

“പ്രവിശ്യ സർക്കാർ എന്ന നിലയിൽ ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന മുൻഗണനകളെ പിന്തുണയ്ക്കാനും അംഗീകരിക്കാനും കഴിയുന്നവർ ആരായാലും, ഞങ്ങൾ അത് നോവസ്കോഷയിലെ ജനങ്ങളെ അറിയിക്കും” ഹ്യൂസ്റ്റൺ പറഞ്ഞു. നോവസ്കോഷയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നവരെയാണ് താൻ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നതെന്നും ഹ്യൂസ്റ്റൺ കൂട്ടിച്ചേർത്തു. എംഎൽഎമാർക്ക് ഫെഡറൽ ലിബറൽ സ്ഥാനാർത്ഥികൾ അല്ലെങ്കിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹ്യൂസ്റ്റൺ പറയുന്നു. കാർബൺ നികുതി ഒഴിവാക്കുന്നത് ഒരു മികച്ച ആശയമാണെന്നും ടിം ഹ്യൂസ്റ്റൺ പറഞ്ഞു.