ഡൽഹി: യു എസ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറക്കാൻ ആലോചനയുമായി ഇന്ത്യ. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണിത്. ആദ്യ ഘട്ടത്തിൽ 2 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറക്കാനാണ് നീക്കം.

പരസ്പര താരിഫുകൾ യുഎസിലേക്കുള്ള 6 കോടി ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 55 ശതമാനം ഉത്പന്നങ്ങളുടെ നികുതി കുറക്കാൻ ഇന്ത്യ തയ്യാറാണ്. നിലവിൽ ഈ ഉത്പന്നങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെയാണ് താരിഫ് ഈടാക്കുന്നത്. പുതിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 2 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറച്ചേക്കും. ചില ഉത്പന്നങ്ങൾക്കുള്ള തീരുവ പൂർണമായും ഇല്ലാതാക്കും. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി റിപ്പോർട്ടുകൾ വന്നിട്ടില്ല.
യുഎസിന് മേൽ ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് നേരത്തേ തന്നെ ട്രംപ് ആവർത്തിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും സഖ്യകക്ഷിയാണെന്നും ആവർത്തിക്കുമ്പോഴും ഇറക്കുമതി തീരുവയിൽ ഇന്ത്യ തങ്ങളോട് കാണിക്കുന്നത് ശത്രുതയാണെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. തീരുവ കുറക്കാൻ തയ്യാറായില്ലെങ്കിൽ പകരത്തിന് പകരം എന്ന നിലയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ad-bineesh