വത്തിക്കാൻ സിറ്റി: ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില വളരെ മോശമായി തുടർന്ന സാഹചര്യത്തിൽ ചികിത്സ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി റോമിലെ ജെമിലി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സെര്‍ഗിയോ അലിഫേരി. അദ്ദേഹത്തെ സമാധാനത്തില്‍ മരിക്കാന്‍ വിടുന്ന കാര്യം ആലോചിച്ചിരുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘ചികിത്സ നിര്‍ത്തി അദ്ദേഹത്തെ വെറുതെ വിടുക അല്ലെങ്കില്‍ മറ്റ് അവയവങ്ങളെ ബാധിക്കുമെങ്കിലും സാധ്യമായ എല്ലാ മരുന്നും ചികിത്സയും നല്‍കുക എന്ന വഴിയാണ് മുന്നിലുണ്ടായത്. അവസാനം ഞങ്ങള്‍ ഈ വഴി തിരഞ്ഞെടുത്തുന്നു’, അലിഫേരി പറഞ്ഞു.
38 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഈ മാസം 23നാണ് മാര്‍പാപ്പ ചികിത്സ പൂര്‍ത്തിയായി ആശുപത്രി വിടുന്നത്.