ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ – ശോഭന കൂട്ടികെട്ടിൽ ഒരുങ്ങുന്ന ചിത്രം “തുടരും” ട്രെയ്ലർ പുറത്ത്. സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു ഫാമിലി /കോമഡി ഡ്രാമയാണ് സിനിമ എന്ന് ട്രെയ്ലറിലൂടെ മനസിലാക്കാം. തുടക്കത്തിൽ ചിരിപ്പിക്കുന്ന ട്രെയിലറിൽ അവസാന ഭാഗത്ത് വളെരെയേറെ നിഗഗൂഢതകളോടെയാണ് അവസാനിക്കുന്നത്. മോഹൻലാലിൻറെ കഥാപാത്രവും കറുത്ത അംബാസിഡർ കാറും തമ്മിലുള്ള ആത്മബന്ധമാണ് ഈ ചിത്രത്തിലൂടെ കാണുന്നത്. ടാക്സി ഡ്രൈവറായി എത്തുന്ന മോഹൻലാലിന്‍റെ ഭാര്യയായാണ് ശോഭന എത്തുന്നത്.

ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. തരുൺമൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെക്‌സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ ബി.കെ. ഹരിനാരായണനാണ്.