അജ്മാൻ: 2024ൽ അജ്മാനിലെ വാടക കരാറിൽ വർധനവുണ്ടായതായി അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പിന്റെ റിപ്പോർട്ട്. വകുപ്പിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം 4.929 ബില്യൻ ദിർഹമിലെത്തി.2022 നെ അപേക്ഷിച്ച് ഏകദേശം 1.646 ബില്യൻ ദിർഹത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

അജ്മാൻ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും ആകർഷകമായ നഗരമായി മാറിയിരിക്കുന്നുവെന്ന് അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. അതിനാൽ, അജ്മാനെ താമസിക്കാനും നിക്ഷേപിക്കാനും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. കൂടാതെ, പൗരന്മാർക്കും നിക്ഷേപകർക്കും അനുകൂലമായ അന്തരീക്ഷം നൽകുന്നതിൽ പ്രതിജ്ഞാബദ്ധമായ എമിറേറ്റിന്റെ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള മാർഗനിർദ്ദേശത്തെയും അദ്ദേഹം പ്രശംസിച്ചു.
പുതിയ റിപ്പോർട്ട് പ്രകാരം, 2024ൽ റസിഡൻഷ്യൽ കരാറുകൾ 2.647 ബില്യൻ ദിർഹമായിരുന്നു. എന്നാൽ, വാണിജ്യ കരാറുകൾ 2.15 ബില്യൻ ദിർഹമിലെത്തി.