കാൽഗറി: വെള്ളപ്പൊക്ക, വരൾച്ച പ്രതിരോധ പദ്ധതികൾക്കായി ആൽബർട്ട സർക്കാർ 1.9 കോടി ഡോളർ ചെലവഴിക്കും . പുതിയ ബജറ്റിന്റെ ഭാഗമായി എട്ട് മുനിസിപ്പാലിറ്റികൾക്കും രണ്ട് തദ്ദേശീയ സമൂഹങ്ങൾക്കും ഗ്രാന്റ് ലഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി റെബേക്ക ഷുൾസ് അറിയിച്ചു. സിക്‌സിക ഫസ്റ്റ് നേഷനിൽ ബോ നദിക്കരയിൽ പുതിയ ബെർമും സ്ലേവ് ലേക്ക് വിമാനത്താവളത്തെ സംരക്ഷിക്കുന്നതിനായി സംരക്ഷണ ഭിത്തിയും നിർമ്മിക്കാൻ ഈ ഗ്രാന്റ് സഹായകമാകുമെന്ന് അവർ പറയുന്നു.

കാൽഗറി നഗരത്തെ അടുത്തുള്ള ലാങ്‌ടൺ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന കനാൽ മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായവും കാൽഗറിക്ക് ലഭിക്കും. അതേസമയം വരും വർഷങ്ങളിൽ വരൾച്ചയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ജനങ്ങളെയും സമൂഹങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങൾ തുടർന്നും നടത്തുമെന്നും സെന്റ് ആൽബർട്ട് മേയർ കാത്തി ഹെറോൺ പറഞ്ഞു.