കാൽഗറി: പൈലറ്റ് പ്രോഗ്രാമിൽ മാറ്റങ്ങളുമായി കാൽഗറി ട്രാൻസിറ്റ്. മാർച്ച് 22 ന് ആരംഭിച്ച പ്രോഗ്രാമിന്റെ ഭാഗമായി പ്രവൃത്തി ദിവസങ്ങളിൽ 3-4 ട്രെയിൻ ബോഗികളും വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഇരട്ട ബോഗികളായി സർവീസ് കുറച്ചിരുന്നു. എന്നാൽ ശനിയാഴ്ചകളിലെ ഇരട്ട ബോഗി സർവീസാണ് ട്രാൻസിറ്റ് ഒഴിവാക്കിയത്.
വാരാന്ത്യങ്ങളിൽ ഉൾപ്പെടെ കൂടുതൽ ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെങ്കിലും, ഈ സമയങ്ങളിൽ രണ്ടിൽ കൂടുതൽ ബോഗികളിൽ യാത്രക്കാർ ഉണ്ടാകില്ലെന്നും അതുകൊണ്ടാണ് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതെന്നും ട്രാൻസിറ്റ് വ്യക്തമാക്കിയിരുന്നു. അതേസമയം ഞായറാഴ്ചകളിൽ ഇരട്ട ബോഗി ട്രെയിനുകൾസർവീസ് നടത്തും .

കഴിഞ്ഞ വർഷം 10 കോടി 10 ലക്ഷത്തിലധികം ഉപയോക്താക്കൾ കാൽഗറി ട്രാൻസിറ്റ് ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. വാരാന്ത്യങ്ങളിൽ ട്രെയിൻ കാറുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ ഊർജ്ജം, അറ്റകുറ്റപ്പണികൾ, എന്നിവയ്ക്കാവശ്യമായ പണം ലാഭിക്കാമെന്നും കാൽഗറി ട്രാൻസിറ്റ് പറഞ്ഞു.