കിച്ചനർ: വാട്ടർലൂ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂളിൽ നിന്നും പ്രൈഡ് ഫ്ലാഗുകൾ നീക്കം ചെയ്യാനൊരുങ്ങി സ്കൂൾ അധികൃതർ. എന്നാൽ, ഈ നീക്കത്തിനെതിരെ വിദ്യാർത്ഥികളിൽ നിന്നും കമ്മ്യൂണിറ്റികളിൽ നിന്നും എതിർപ്പ് നേരിട്ടിരുന്നു. പക്ഷെ, ഇതുമായി ബന്ധപ്പെട്ട ചർച്ച ഏപ്രിൽ 29-ന് ആരംഭിക്കും. നിരോധനം നിലവിൽ വന്നാൽ, സ്കൂൾ ബോർഡ് സ്വന്തം പതാകയും ഒന്റാരിയോയുടെയും കാനഡയുടെയും പതാക മാത്രമേ ഉയർത്തുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

പ്രൈഡ് ഫ്ലാഗുകൾ നീക്കം ചെയ്യുന്നത് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അവരിൽ സുരക്ഷിതത്വം കുറയുമെന്നും ലീപോയ്-ബ്രൗൺ ആശങ്ക അറിയിച്ചു. അതേസമയം, സ്കൂളിൽ പ്രൈഡ് ഫ്ലാഗുകൾ കൂടാതെ രാഷ്ട്രീയ പതാകകൾക്കും ബാധകമായിരിക്കും. എന്നാൽ മതപരമായ ചിഹ്നങ്ങൾക്ക് ഇത് ബാധകമായിരിക്കില്ല. അതേസമയം, സ്കൂൾ ബോർഡ് ചെയർമാൻ റോബർട്ട് സിക്കോറ അപ്രത്യക്ഷമായി ജോലി രാജി വെച്ചു. അദ്ദേഹത്തിന്റെ രാജിയുടെ കാരണം ഇതുവരെ വ്യക്തമല്ല.