വാഷിങ്ടണ്‍: അമേരിക്കയ്ക്ക് സാമ്പത്തികമായി ദോഷം വരുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ യൂറോപ്യന്‍ യൂണിയനും കാനഡയ്ക്കും മേല്‍ കൂടുതല്‍ താരിഫുകള്‍ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണ്യനും കാനഡയും അമേരിക്കയ്ക്കെതിരെ സഖ്യം രൂപീകരിച്ചാല്‍, വടക്കേ അമേരിക്കന്‍ രാജ്യത്തിനും 27 രാജ്യങ്ങളുടെ യൂറോപ്യന്‍ കൂട്ടായ്മയ്ക്കും ‘വലിയ താരിഫുകള്‍’ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
”അമേരിക്കയ്ക്ക് മേല്‍ സാമ്പത്തികമായി ദോഷം വരുത്തുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ കാനഡയുമായി സഹകരിച്ചാല്‍, ആ രണ്ട് രാജ്യങ്ങള്‍ക്കും നിലവില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ വളരെ വലിയ തോതിലുള്ള താരിഫുകള്‍ ചുമത്തും!”, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സ്റ്റീല്‍, അലുമനീയം എന്നിവയ്ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കെതിരായ പ്രതിരോധ നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ ഏപ്രില്‍ പകുതിയിലേക്ക് മാറ്റിയിരുന്നു. ആദ്യം, ഏപ്രില്‍ 1 മുതല്‍ 4.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങളുടെ മേല്‍ തീരുവ പുനഃസ്ഥാപിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ഒരു സമയപരിധി നിശ്ചയിച്ചിരുന്നുതുടര്‍ന്ന് ഏപ്രില്‍ 13 ന് 18 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക താരിഫ് ഏര്‍പ്പെടുത്തി.