ഡൽഹി: ഇന്ത്യയിൽ നിന്നുള്ള രണ്ടായിരത്തിലധികം വീസ അപേക്ഷകള്‍ റദ്ദാക്കിയതായി ഇന്ത്യയിലെ അമേരിക്കന്‍ എംബസി.നിയമന സംവിധാനത്തില്‍ വലിയ തോതില്‍ കൃത്രിമത്വം നടന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് എംബസി അറിയിച്ചു. കോണ്‍സുലര്‍ ടീം ഇന്ത്യ നടത്തിയ ഏകദേശം 2,000 വീസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുന്നതായും തങ്ങളുടെ ഷെഡ്യൂളിംഗ് നയങ്ങള്‍ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്‌സര്‍മാരോടും ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ലെന്നും ഇന്ത്യയിലെ അമേരിക്കന്‍ എംബസി പറയുന്നു.

ഷെഡ്യൂളിംഗ് നയങ്ങള്‍ ലംഘിച്ച് ഏകദേശം 2,000 വീസ അപ്പോയിന്റ്‌മെന്റുകള്‍ നടത്തിയ മോശം വ്യക്തികളെ കോണ്‍സുലര്‍ ടീം ഇന്ത്യ തിരിച്ചറിഞ്ഞു. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, ഞങ്ങള്‍ ഈ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുകയും അനുബന്ധ അക്കൗണ്ടുകളുടെ ഷെഡ്യൂളിംഗ് പ്രത്യേകാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്യുന്നു’ അമേരിക്കന്‍ എംബസി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.